തിരുവനന്തപുരം : ആര്യാടൻ മുഹമ്മദിനെപ്പോലെ ജനകീയനാകണമെന്ന് ആര്യാടൻ ഷൗക്കത്തിനോട് പറഞ്ഞ് എ കെ ആൻ്റണി. അദ്ദേഹം മുതിർന്ന കോൺഗ്രസ് നേതാവിനെ സത്യപ്രതിജ്ഞയ്ക്ക് മുൻപ് വന്നു കണ്ടിരുന്നു. (A K Antony to Aryadan Shoukath)
ഷൗക്കത്തിന് ഷാൾ അണിയിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത് 'ജൂനിയർ ആര്യാടന് എൻ്റെ വക' എന്നാണ്. ആര്യാടൻ മുഹമ്മദ് തിരിച്ചു വന്നത് പോലെ തോന്നുന്നുവെന്നും എ കെ ആൻ്റണി പ്രതികരിച്ചു. കോൺഗ്രസിൽ നല്ല കെട്ടുറപ്പുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.