വയലടയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞു; അപകടം നടന്നത് വാഹനങ്ങൾക്ക് പ്രവേശിമില്ലാത്ത സ്ഥലത്ത് | jeep

അപകടത്തിൽ ജീപ്പ് ഭാഗികമായി തകര്‍ന്നു.
jeep
Published on

കോഴിക്കോട്: ബാലുശ്ശേരി 'വയലട വിനോദസഞ്ചാര കേന്ദ്ര'ത്തിൽ ജീപ്പ് മറിഞ്ഞ് അപകടമുണ്ടായി(jeep). വാഹനങ്ങൾക്ക് പ്രവേശിമില്ലാത്ത സ്ഥലത്തെ പാറമുകളില്‍ നിന്നും ജീപ്പ് താഴേക്ക് പതിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടം നടന്നത്.

അപകടത്തിൽ ജീപ്പ് ഭാഗികമായി തകര്‍ന്നു. അപകടം നടക്കുന്ന സമയം ജീപ്പിലുണ്ടായിരുന്ന വിനോദ സഞ്ചാരികൾ കഷ്ടിച്ചാണ് രക്ഷപെട്ടതെന്ന വിവരമാണ് പുറത്തു വരുന്നത്. അപകടം നടന്ന വിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

Related Stories

No stories found.
Times Kerala
timeskerala.com