താമരശ്ശേരി ചുരത്തിൽ കൂറ്റൻ പാറ അടര്‍ന്ന് വീണു |Thamarassery pass

സംഭവത്തെ തുടര്‍ന്ന് ചുരത്തിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു.
thamarassery pass
Published on

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കൂറ്റൻ പാറ അടര്‍ന്ന് വീണു. ഇന്ന് രാവിലെ 11.50ഓടെയാണ് അപകടം ഉണ്ടായത്. താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിന് താഴെ റോഡിന് സമീപം കൂറ്റൻ പാറ അടര്‍ന്ന് വീണത്.

പാറ ഇളകി വീണതോടെ ഇതോടൊപ്പമുള്ള പാറക്ഷണങ്ങളും മണ്ണുമെല്ലാം റോഡിലേക്ക് വീണു. സംഭവത്തെ തുടര്‍ന്ന് ചുരത്തിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു.

കൂറ്റൻ പാറ റോഡിലേക്ക് വീണപ്പോള്‍ ഇതുവഴി വാഹനങ്ങള്‍ കടന്നുപോകാത്തതിനാലാണ് വലിയ അപകടം ഒഴിവായി.

Related Stories

No stories found.
Times Kerala
timeskerala.com