കാസർകോട് : അതിശക്തമായ കാറ്റിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻ ആൽമരം കടപുഴകി വീണു. ചെമ്മനാട് ചളിയംകോട് പള്ളിപ്പുറം റോഡരികിലെ ആൽമരമാണ് കടപുഴകി റോട്ടിലേക്ക് വീണത്.
ഒരുപാട് വാഹനങ്ങളും കടന്നു പോകുന്ന പാതയിലേക്കാണ് മരം വീണത്. തലനാരിഴക്ക് ഒഴിവായത് വലിയ അപകടമാണ്. മരം വൈദ്യുതി ലൈനിലേക്ക് വീഴാതിരുന്നതിനാലും രക്ഷയായി.
മരം റോട്ടിൽ വീണതോടെ ഈ വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. കാസർഗോഡ് അഗ്നിരക്ഷാസേന എത്തി മരം മുറിച്ചുമാറ്റുകയായിരുന്നു. അങ്ങനെ ഗതാഗതം പുനസ്ഥാപിച്ചു.