
കോഴിക്കോട്: ഉള്ള്യേരി മുണ്ടോത്ത് കുറ്റിയില്‍ മണ്ണിടിച്ചിലില്‍ കൂറ്റന്‍ പാറക്കല്ല് കെട്ടിടത്തിന് മുകളിലേക്ക് അടര്‍ന്നുവീണു. സംഭവത്തെ തുടർന്ന് പ്രദേശം അപകട ഭീഷണിയിലാണ്. മൂടാടി സ്വദേശി ഹുസൈന്റെ കെട്ടിടത്തിന് മുകളിലേക്കാണ് പാറക്കല്ല് പതിച്ചത്.
സമീപത്തെ തെങ്ങ് കടപുഴകുകയും കെട്ടിടത്തിന് മുകളില്‍ വീഴുകയും ചെയ്‌തു. രണ്ടാഴ്ച മുമ്പ് തൊട്ടടുത്തുള്ള സ്ഥലത്ത് വലിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.