മൂന്നുനില കെട്ടിടത്തിന് മുകളില്‍ നിന്നും കൂറ്റന്‍ പരസ്യ ബോര്‍ഡ് നിലത്തേക്ക് പതിച്ചു |Accident

തലനാരിഴയ്ക്കാണ് വഴിയാത്രക്കാർ ഉൾപ്പെടെയുള്ളവർ രക്ഷപ്പെട്ടത്.
accident
Published on

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ കൂറ്റൻ പരസ്യ ബോർഡ് നിലത്തേക്ക് പതിച്ച് അപകടം. മൂന്നുനില കെട്ടിടത്തിന് മുകളിൽ നിന്നും പരസ്യ ബോർഡ് താഴേയ്ക്ക് വീണത്. സംഭവത്തിൽ തലനാരിഴയ്ക്കാണ് വഴിയാത്രക്കാർ ഉൾപ്പെടെയുള്ളവർ രക്ഷപ്പെട്ടത്.

കാട്ടാക്കട നെയ്യാർ ഡാം റോഡിൽ എസ്ബിഐ ബാങ്കിന് മുകളിൽ വെച്ചിരുന്ന കൂറ്റൻ പരസ്യ ബോർഡ് ആണ് നിലം പതിച്ചത്. ഫയർഫോഴ്സ് സ്ഥലത്തെത്തി ബോർഡ് നീക്കം ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com