വീട് കുത്തിതുറന്ന് മോഷ്ടിച്ചത് പതിനഞ്ചുപവൻ സ്വർണവും പതിനയ്യായിരം രൂപയും; പ്രതി പിടിയിൽ
റിപ്പോർട്ട് : അൻവർ ഷരീഫ്
വാഴക്കാട് : എളമരം പാലക്കുഴി സലാമിന്റെ വീട് കുത്തിതുറന്ന് പതിനഞ്ചുപവൻ സ്വർണവും പതിനയ്യായിരം രൂപയും മോഷ്ടിച്ചകേസിൽ പ്രതിയെ പിടികൂടി വാഴക്കാട് പോലീസും ആന്റി തെഫ്റ്റ് സ്‌ക്വാഡും ചേർന്ന് പിടികൂടി .പള്ളിക്കബസാർ ഒടയോള ചാണക്കണ്ടി പ്രണവ് 32 നെയാണ് വാഴക്കാട് പോലീസ് പിടികൂടിയത്. ജൂലൈ 5 ന് രാത്രി വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയത്ത് രാത്രിയിൽ വീടിനകത്ത് കയറി അലമാരകുത്തിത്തുറന്നാണ് മോഷണം നടത്തിയത്. അലമാരയിൽ ഉണ്ടായിരുന്ന 15 പവൻ സ്വർണ്ണവും വീട്ടിൽ സൂക്ഷിച്ചിരുന്ന പതിനയ്യായിരം രൂപയുമാണ് മോഷണം പോയത്. അടുത്ത ദിവസം വീട്ടുകാർ വീട്ടിൽ എത്തിയപ്പോഴാണ് അലമാര കുത്തിത്തുറന്നതും പണം ഇട്ടുവെച്ച കുറ്റി പൊട്ടിച്ചതും കാണുന്നത് .
പോലീസിൽ വിവരമരിച്ചതിനെ തുടർന്ന് പോലീസ് എത്തിപരിശോധന നടത്തി . കളവ് നടന്ന ഒരാഴ്ചക്കകം പ്രീതിയെ പിടികൂടാൻ കഴിഞ്ഞത് പോലീസിന്റെ പഴുതടച്ച അന്വേഷണമാണ് . പ്രണവ് നിലവിൽ കോഴിക്കോട് ജില്ലയിലെ മാവൂർ ,മുക്കം പോലീസ്‌സ്റ്റേറ്റിനിൽ സമാനമായ കേസുകളിൽ പ്രതിയാണ് കൂടാതെ ജെജെ ആക്ടിന് കൊണ്ടോട്ടി പോലീസിലും കേസ് നിലവിൽ ഉണ്ട് .മോഷണം നടന്ന വീടിനടുത്തെ കോർട്ടേസിൽ ഫാമിലുമായി താമസിച്ചു വരികയായിരുന്ന പ്രതി .മോഷണത്തിന് ശേഷം ഇവിടെനിന്ന് പോയതായി അന്വേഷണത്തിൽ പൊലീസിന് മനസ്സിലാവുകയും പ്രാവിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയും ചെയ്തപ്പോൾ മുക്കം മാവൂർ പോലീസിലും കേസുള്ളതായി മനസ്സിലാക്കിയ പോലീസ് രാമനാട്ടുകരയിലെ പ്രണവിന്റെ ബാങ്ക് അകൗണ്ട് പരിശോധിക്കുകയും രണ്ടുലക്ഷം രൂപ ബാങ്ക് അകൗണ്ടിൽ സൂക്ഷിച്ചതായി കണ്ടെത്തുകയും, തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയുമായിരുന്നു.
മൊബൈൽ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വണ്ടൂർ പൂളക്കൽ എന്ന സ്ഥലത്തുവെച്ചു പ്രതിയെ പിടികൂടി.മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഐ പി എസ് ന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് കൊണ്ടോട്ടി ഡി വൈ എസ് പി പികെ സന്തോഷിൻറെ നിർദേശപ്രകാരം വാഴക്കാട് പോലീസ് ഇൻസ്‌പെക്ടർ കെ രാജൻ ബാബുവിന്റെ നേതൃത്വത്തിൽ ആണ് പ്രതിയെ പിടികൂടിയത്, അന്വേഷണ ഉദ്യോഗസ്ഥനായ കെ സുരേഷ്‌കുമാർ ആന്റി തെഫ്റ്റ് സ്‌ക്വാഡ് അംഗങ്ങളായ സി പി ഒ മാരായ ഋഷികേശ് , അമർനാഥ് വാഴക്കാട് പൊലീസിലെ സി പി ഒ സ്വാലിഹ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.മോഷണം നടന്ന സ്ഥലങ്ങളിൽ എത്തിച്ച പ്രീതിയെ തെളിവെടുപ്പ് നടത്തി ആറുപവൻ സ്വർണം പിടിച്ചെടുത്തു പ്രതിയെ കോടതിയിൽഹാജരാക്കി.