തിരുവനന്തപുരം : പാലോട് കാട്ടുപന്നി ഇടിച്ചു സ്‌കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരുക്ക്. ഉച്ചയ്ക്കു മൂന്നു മണിയോടെ ഇടിഞ്ഞാര്‍ റോഡിലായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ നിസയ്ക്ക് (43) പരിക്കേറ്റത്.
നിസ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ കാട്ടുപന്നിക്കൂട്ടം റോഡിനു കുറുകേ ഓടുകയും സ്‌കൂട്ടറില്‍ ഇടിക്കുകയുമായിരുന്നു. തെറിച്ചുപോയ നിസ റോഡില്‍ തല ഇടിച്ചാണു വീണത്.
ഓടിക്കൂടിയ നാട്ടുകാര്‍ നിസയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.