
എറണാകുളം: പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് എറണാകുളത്ത് എത്തിയ നവാസ് കഴിഞ്ഞ ദിവസം രാത്രിയാണ് ചോറ്റാനിക്കര വൃന്ദാവൻ ലോഡ്ജിൽ കുഴഞ്ഞു വീണു മരിച്ചത്(kalabhavan Navas). 8 മണിക്ക് റൂം ചെക്ക് ഔട്ട് ചെയ്യുമെന്ന് പറഞ്ഞ നവാസിനെ 9 മണിയായിട്ടും കണാത്തതിനെ തുടർന്ന് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഹാസ്യകലാ ലോകവും സഹപ്രവർത്തകരും.
നവാസിന്റെ സുഹൃത്തും ഹാസ്യകലാ പ്രവർത്തകനുമായ കലാഭവന്‍ ഷാജോണ്‍ ഫ്‌ളവേഴ്‌സിന്റെ പ്രോഗ്രാം ഷൂട്ടിനിടെയാണ് വിവരമറിഞ്ഞതെന്നും വിവരം അറിഞ്ഞയുടൻ ചോറ്റാനിക്കരയിലേക്ക് തിരിച്ചതായും പറഞ്ഞു. നടന്‍ ബിജുക്കുട്ടന്‍ നവാസിന്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടില്ലെന്നും താനുമായി അടുത്ത ബന്ധമുള്ളയാളാണെന്നും ഒരുപാട് നല്ല വേഷങ്ങള്‍ ചെയ്തുകൊണ്ടിരിക്കെയാണ് വിയോഗമെന്നും പ്രതികരിച്ചു.
അതേസമയം നവാസിന്റെ വിയോഗം വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നാണ് സാജന്‍ പള്ളുരുത്തി പറഞ്ഞത്. നവാസിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉള്ളതായി അറിയില്ലെന്നും സജീവമായി വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്നയാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.