
കൊച്ചി: റെയിൽവേ ട്രാക്കിൽ യുവാവിനെ തടഞ്ഞു നിർത്തി മൂന്നംഗ സംഘം പണവും മൊബൈൽ ഫോണും കവർന്നതായി പരാതി.
ആലുവയിലുള്ള അലങ്കാര്‍ ബാറിലെ ജീവനക്കാരനായ ശ്രീജേഷിന്റെ നാലായിരം രൂപയും മൊബൈൽ ഫോണുമാണ് മോഷണം പോയത്. കണ്ണൂർ സ്വദേശിയായ ശ്രീജേഷ് ട്രെയിനിറങ്ങി താമസ സ്ഥലത്തേക്ക് ട്രാക്കിലൂടെ നടക്കുമ്പോഴാണ് മൂന്നംഗ സംഘം തടഞ്ഞുനിർത്തിയത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ആലുവ പോലീസ് പറഞ്ഞു.