വീണ്ടും മുതലപ്പൊഴിയിൽ അപകടം. മത്സ്യബന്ധന വള്ളവും മറൈൻ എൻഫോഴ്സ്മെൻ്റിൻ്റെ വള്ളവുമാണ് മറിഞ്ഞത്. മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച വള്ളത്തിൽ മൂന്നു പേരും, മറൈൻ എൻഫോഴ്സ്മെന്റ് സഞ്ചരിച്ച വള്ളത്തിൽ നാല് പേരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട മുഴുവൻ പേരെയും രക്ഷപ്പെടുത്തി.