അടുത്ത മുറിയിൽ തീപിടിത്തം; പുക ശ്വസിച്ച് കോഴിക്കോട് സ്വദേശി ഖത്തറിൽ മരിച്ചു

അടുത്ത മുറിയിൽ തീപിടിത്തം; പുക ശ്വസിച്ച് കോഴിക്കോട് സ്വദേശി ഖത്തറിൽ മരിച്ചു
Published on

ദോഹ: ഖത്തറിലെ താമസസ്ഥലത്തെ അടുത്ത മുറിയിലുണ്ടായ തീപിടിത്തത്തെ തുടർന്നുള്ള പുക ശ്വസിച്ച് അബോധാവസ്ഥയിലായ കോഴിക്കോട് ചേളന്നൂർ സ്വദേശി മരിച്ചു. കാക്കുകുഴിയിൽ ചെത്തിൽ ഉമ്മറിന്റെ മകൻ ഷെഫീഖ് (36) ആണ് ഹമദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരിച്ചത്. ഉറക്കത്തിനിടെ മുറിയിലേക്ക് കട​ന്നെത്തിയ പുക ശ്വസിച്ച് ഉണർന്ന ഇദ്ദേഹം ഉടൻ സുഹൃത്തുക്കളെ ഫോണിൽ വിളിച്ചുവെങ്കിലും പുറത്തേക്കിറങ്ങാൻ കഴിഞ്ഞില്ല. പകൽ സമയമായതിനാൽ വില്ലയിലെ മറ്റുള്ളവരെല്ലാം ഡ്യൂട്ടിയിലായിരുന്നു. തുടർന്ന് സിവിൽ ഡിഫൻസ് വിഭാഗം എത്തി വാതിൽ തുറന്നാണ് അകത്തു പ്രവേശിച്ചത്. ബോധരഹിതനായ നിലയിൽ കണ്ടെത്തിയ ഷഫീഖിനെ ഉടൻ ആശുപത്രിയിൽ പ്രവേശിച്ചു. ​നാലു ദിവസത്തോളം വെന്റിലേറ്റർ സഹായത്തോടെ കഴിഞ്ഞ ശേഷം ചൊവ്വാഴ്ചയായിരുന്നു മരണം സംഭവിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com