
പാലക്കാട്: പാലക്കാട് അലനെല്ലൂർ സ്കൂൾപടിയിൽ, ഇരുചക്ര വാഹനത്തിന് കുറുകെ നായ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം(raod accident).
മലപ്പുറം മേലാറ്റൂർ കിഴക്കുംപുറം സ്വദേശി സലീന(40)യ്ക്കാണ് ജീവൻ നഷ്ടമായത്. വാഹനം ഓടിച്ചിരുന്ന ഇവരുടെ മകൻ മുഹമ്മദ് ഷമ്മാസ് അത്ഭുതകരമായി രക്ഷപെട്ടു. നിയന്ത്രണം നഷ്ടമായി വാഹനം മറിഞ്ഞതിനെ തുടർന്നാണ് സലീന റോഡിലേക്ക് വീണത്.
അപകടം നടന്നയുടൻ സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിലേക്ക് നയിച്ചത്.