
സൈബർ ആക്രമണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അർജുന്റെ കുടുംബം പരാതി സമർപ്പിച്ചു. സൈബർ ഇടങ്ങളിൽ കുടുംബത്തെ വേട്ടയാടുന്നു, സഹിക്കാൻ കഴിയാത്ത വിധത്തിലുള്ള സൈബർ ആക്രമണങ്ങളാണ് കുടുംബത്തിന് നേരെ നടക്കുന്നതെന്നും പരാതിയിൽ പറയുന്നു. അർജുന്റെ സഹോദരിമെഡിക്കൽ കോളജ് എസിപിക്ക് അഞ്ജു പരാതി കൈമാറി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറാണ് കേസ് വിശദമായി അന്വേഷിക്കുക.
മനാഫിനെതിരെ കുടുംബം പരാതിയുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വൈകാരികതയെ ചൂഷണം ചെയ്യുകയായിരുന്നു മനാഫെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ വിമർശിച്ചു. സഹായിച്ചില്ലെങ്കിലും കുത്തിനോവിക്കരുത്. പല കോണുകളില്‍ നിന്നും കുടുംബത്തിനായി പണം പിരിക്കുന്നു. ഇത് കുടുംബം അറിഞ്ഞിട്ടില്ല. ഞങ്ങള്‍ക്ക് ആ പണം വേണ്ട. അര്‍ജുനോടും കുടുംബത്തോടും സ്നേഹമുണ്ടെങ്കില്‍ അദ്ദേഹം ഇങ്ങനെയാണോ ചെയ്യേണ്ടത്? കുടുംബം ചോദിക്കുന്നു.