കോട്ടയം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചരണങ്ങൾ തള്ളി ചാണ്ടി ഉമ്മൻ. തന്റെ സഹോദരിമാർ ആരും തന്നെ മത്സരിക്കണമെന്ന് തന്നോട് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.(A deliberate attempt to create problems in the family, Chandy Oommen about contesting in the Assembly elections )
അക്കാര്യം അവർ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിൽ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി തർക്കമുണ്ടെന്ന് വരുത്തിത്തീർക്കാൻബോധപൂർവം ശ്രമിക്കുന്നതായി ചാണ്ടി ഉമ്മൻ ആരോപിച്ചു. നിലപാട് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.