കൊല്ലം: കൊല്ലം പട്ടാഴിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു. രജികുമാർ, ഭാര്യ ദിവ്യ എന്നിവരാണ് തൂങ്ങി മരിച്ചത്. പട്ടാഴി വടക്കേക്കരയിലെ വാടക വീട്ടിലായിരുന്നു സംഭവം നടന്നത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.