
കൊല്ലം : കൊട്ടാരക്കര എഴുകോണിൽ ട്യൂഷന് പോയ വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. കരീപ്ര ഇടയ്ക്കിടം വിഷ്ണു ഭവൻ (പൂമല കിഴക്കതിൽ) ബിജുവിന്റെയും ഷീജയുടെയും മകൻ വിഷ്ണു(14) വിനെയാണ് കാണാതായത്.
കടയ്‌ക്കോട് എസ്എൻജഎസ് എച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.ശനി രാവിലെ മുതൽ കാണാതായത്. കടയ്‌ക്കോടുള്ള ട്യൂട്ടോറിയിലാണ് വിഷ്ണു ട്യൂഷന് പോയത്. 11.30 ആയിട്ടും ട്യൂട്ടോറിയിൽ എത്താത്തതിനെ തുടർന്നാണ് കാണാതായ വിവരം അറിയുന്നത്.
ഇടയ്ക്കിടം ഗുരുനാഥൻമുകൾ ക്ഷേത്രത്തിന് സമീപമുള്ള സിസി ടിവിയിൽ വിഷ്ണു നടന്നു പോകുന്ന ദൃശ്യം ലഭിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.