
കണ്ണൂർ: കുറുമാത്തൂരിൽ തെങ്ങിൽ നിന്ന് വീണ് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം(worker dies). മുയ്യം സ്വദേശി ടി വി സുനിലി(53)നാണ് ജീവൻ നഷ്ടമായത്.
സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും തേങ്ങ അടത്തുന്നതിനിടെ ഇന്ന് രാവിലെ 8.45 നാണ് സംഭവം നടന്നത്. ഗുരുതരരമായി പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാൽ ചികിത്സയിലിരിക്കെ സുനിൽ മരിക്കുകയായിരുന്നു. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.