ബലിതർപ്പണത്തിന് പോകാൻ സഹോദരനൊപ്പം ബൈക്കിൽ സഞ്ചരിച്ച ചെ൪പ്പുളശ്ശേരി സ്വദേശി സ്വകാര്യ ബസിടിച്ച് മരിച്ചു | bike accident

പാലക്കാട് ചെർപ്പുളശ്ശേരി കുളക്കാടായിലാണ് അപകടം നടന്നത്.
bike accident
Published on

പാലക്കാട്: ചെ൪പ്പുളശ്ശേരിയിൽ സ്വകാര്യ ബസ്സിടിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരണമടഞ്ഞു(bike accident). ചെ൪പ്പുളശ്ശേരി മാങ്ങോട് കരിമ്പിൻ ചോലയിൽ വീട്ടിൽ രവി (45)യാണ് മരിച്ചത്. ബലിദർപ്പണത്തിന് സഹോദരനൊപ്പം ബൈക്കിൽ പോകുന്നതിനിടയിൽ ഇന്ന് രാവിലെ 5.50 നാണ് സംഭവം നടന്നത്.

പാലക്കാട് ചെർപ്പുളശ്ശേരി കുളക്കാടായിലാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ സഹോദരൻ തൃശൂ൪ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. തൃശൂരിലേക്ക് പോകാനായി മണ്ണാർക്കാട്ടു നിന്നും വന്ന സെൻറ് സേവിയർ എന്ന സ്വകാര്യ ബസാണ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചത്.

അതേസമയം രവിയുടെ മൃതദേഹം പോസ്റ്റ് മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Related Stories

No stories found.
Times Kerala
timeskerala.com