
ആശ്രാമം മൈതാനിയില്‍ നടക്കുന്ന കൊല്ലം @ 75 പ്രദര്‍ശന വിപണന മേളയിയില്‍ സൗജന്യമായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ഒരുക്കി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം. സന്ദര്‍ശകരായി എത്തുന്ന 17 വയസ് കഴിഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനാവുംവിധമാണ് സജ്ജീകരണങ്ങള്‍ നടത്തിയിട്ടുള്ളത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യകാല തിരഞ്ഞെടുപ്പ് ചിത്രങ്ങള്‍ മുതല്‍ കോവിഡ് 19 കാലത്തെ തിരഞ്ഞെടുപ്പ് ചിത്രങ്ങള്‍ വരെ ഉള്‍ക്കൊള്ളിച്ച ഫോട്ടോ ഗാലറിയാണ് സ്റ്റാളിന്റെ മറ്റൊരാകര്‍ഷണം.