കോട്ടയം: കോട്ടയം ഉദയനാപുരത്ത് നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ വയോധിക മരിച്ചു.വൈക്കം ആറാട്ടുകുളങ്ങര പാലച്ചുവട്ടുമഠത്തില്‍ ചന്ദ്രിക കൃഷ്ണന്‍ (69) ആണ് മരിച്ചത്.
മകൾക്കൊപ്പം സ്കൂട്ടറിൽ പോവുമ്പോഴാണ് ചന്ദ്രിക അപകടത്തിൽ പെട്ടത്. മകൾ സജിതക്ക് കാലിനു ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ റോഡരികിൽ നിന്ന ബ്ലോക്ക് പഞ്ചായത്തംഗം ഒഎം ഉദയപ്പനും പരിക്കേൽക്കുകയും ചെയ്തു
കോട്ടയം ഉദയനാപുരം നാനാടം ജംഗ്ഷന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.അമിത വേഗതയിലെത്തിയ കാർ ചന്ദ്രികയും മകളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ചന്ദ്രിക റോഡിലേക്ക് തെറിച്ചുവീണു. ഉടൻ തന്നെ അവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.