ചാലക്കുടി : നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. കുറ്റിക്കാട് സ്വദേശിയുടെ കാറിനാണ് തീപിടിച്ചത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നിന് ചാലക്കുടി സൗത്ത് ജംഗ്ഷനിൽ നിര്‍ത്തിയിട്ടിരുന്ന കാർ അഗ്നിക്കിരയായത്.കാര്‍ സര്‍വീസ് റോഡരികില്‍ പാര്‍ക്ക് ചെയ്തശേഷം ഡ്രൈവർ കടയിലേക്ക് പോയ സയമത്താണ് തീപിടിത്തമുണ്ടായത്. നാട്ടുകാർ വിവരം അറിയിച്ചതിനനുസരിച്ച് ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്.