കുമളി : സ്കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ തെറിച്ചുവീണ് യുവതിയും കുഞ്ഞും.ഇടിച്ച ഉടൻ കാർ നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. തിങ്കളാഴ്ച വെെകുന്നേരം അപകടം ഉണ്ടായത്.
കുമളി ആറാം മെെൽ കുത്തുകല്ലുങ്കൽ അജിത്തും കുടുംബവും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ പിന്നിലാണ് വണ്ടിപ്പെരിയാർ സ്വദേശിയുടെ കാർ ഇടിച്ചത്. ഉടൻ അജിത്തിന്റെ ഭാര്യ ശാലിനിയും മകൻ ആരോമലും റോഡിലേക്ക് തെറിച്ചുവീണു.
കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തുനിർത്തിയതിനാൽ ദുരന്തം ഒഴിവായി.റോഡിലേക്ക് തെറിച്ചുവീണ ശാലിനിയെയും ആരോമലിനെ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.