
കോട്ടയം: വൈക്കത്ത് ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ചു(car). വൈക്കം ടിവി പുരം സ്വദേശികൾ സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്.
കാറിൻ്റെ മുൻഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട യാത്രക്കാർ ഉടൻ തന്നെ കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങുകയായിരുന്നു. തുടർന്ന് കാറിൽ തീ പടർന്നു പിടിച്ചു.
ഇത് വൻ അപകടം ഒഴുവാക്കി. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വൈക്കം ഫയർ ഫോഴ്സ് സംഘം തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.