ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഒഴുവായത് വൻ ദുരന്തം | car

ഇന്ന് പുലർച്ചെ 5.15 ഓടെ കുടുംബത്തോടൊപ്പം പള്ളിയിലേക്ക് പോയ എഴുകുംവയൽ സ്വദേശി തോലാനി ജിയോ ജോർജിൻ്റെ കാറാണ് കത്തിനശിച്ചത്.
car
Published on

ഇടുക്കി: എഴുകുംവയലിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടമുണ്ടായി(car). ഇന്ന് പുലർച്ചെ 5.15 ഓടെ കുടുംബത്തോടൊപ്പം പള്ളിയിലേക്ക് പോയ എഴുകുംവയൽ സ്വദേശി തോലാനി ജിയോ ജോർജിൻ്റെ കാറാണ് കത്തിനശിച്ചത്.

കാറിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കുടുംബം പുറങ്ങിയതിനാൽ വൻ അപകടം ഒഴുവായി. എന്നാൽ, ജിയോയ്ക്കും ഭാര്യയ്ക്കും വാഹനത്തിൽ നിന്ന് ഇറങ്ങുന്നത്തിനിടെ നേരിയ പൊള്ളലേറ്റു.

സംഭവം നടന്നത് ശ്രദ്ധയിൽപെട്ടതോടെ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ഫോഴ്‌സ് എത്തി തീ അണച്ചെങ്കിലും കാർ പൂർണമായും കത്തി നശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com