കടുവകളെ പിടികൂടാൻ മൈസൂരുവിൽനിന്ന് കൂട് എത്തിച്ചു

കടുവകളെ പിടികൂടാൻ മൈസൂരുവിൽനിന്ന് കൂട് എത്തിച്ചു
Published on

ക​ൽ​പ​റ്റ: ചു​ണ്ടേ​ൽ ആ​ന​പ്പാ​റ​യി​ലെ ത​ള്ള​ക്ക​ടു​വ​യെ​യും മൂ​ന്ന് കടുവകളെയും പി​ടി​കൂ​ടാ​ൻ മൈ​സൂ​രു​വി​ൽ​നി​ന്ന് വ​ലി​യ കൂ​ട് എ​ത്തി​ച്ചു. അ​നു​മ​തി ല​ഭി​ച്ചാ​ൽ ഇ​ന്നു​ത​ന്നെ കൂ​ട് സ്ഥാ​പി​ക്കാ​നാ​ണ് നീ​ക്കം. സാ​ധാ​ര​ണ കൂ​ടു​വെ​ച്ചാ​ൽ ത​ള്ള​ക്ക​ടു​വ​യോ കു​ട്ടി​ക​ളോ ഏ​തെ​ങ്കി​ലും ഒ​ന്നു​മാ​ത്ര​മോ കു​ടു​ങ്ങി​യാ​ൽ മ​റ്റ് ക​ടു​വ​ക​ളു​ടെ പ്ര​തി​ക​ര​ണം അ​ക്ര​മാ​സ​ക്ത​മാ​ക്കാ​ൻ ഇ​ട​യു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​ക്കി​യാ​ണ് വ​ലി​യ കൂ​ട് എ​ത്തി​ക്കാ​ൻ തീരുമാനിച്ചത്.

സൗ​ത്ത് വ​യ​നാ​ട് ഡി.​എ​ഫ്.​ഒ അ​ജി​ത് കെ. ​രാ​മ​ൻ, വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ അ​സി. ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ അ​ജേ​ഷ് മോ​ഹ​ൻ​ദാ​സ്, ക​ൺ​സ​ർ​വേ​ഷ​ൻ ബ​യോ​ള​ജി​സ്റ്റ് വി​ഷ്ണു, വൈ​ത്തി​രി ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ ശ്രീ​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മൈ​സൂ​രു​വി​ലെ​ത്തി കൂ​ട് സ​ന്ദ​ർ​ശി​ച്ച​ത്.

Related Stories

No stories found.
Times Kerala
timeskerala.com