കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു | Bus

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു | Bus
Published on

കൊച്ചി: കളമശ്ശേരി മെട്രോ സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തീയും പുകയും ഉയർന്നു. ഇന്ന് ഉച്ചയ്ക്ക് 12:30-നാണ് ഇടപ്പള്ളി-കളമശ്ശേരി റൂട്ടിൽ ഓടുന്ന എൽ.എം.ആർ.എ. (LMRA) ബസിലാണ് അപകടമുണ്ടായത്.(A bus running in Kalamassery caught fire)

ബസിൽ തീ ഉയർന്ന ഉടൻ തന്നെ സമീപത്ത് ട്രാഫിക് നിയന്ത്രിച്ചിരുന്ന എ.സി.പി. മെട്രോ സ്റ്റേഷനിലെ അഗ്നി രക്ഷാ ഉപകരണങ്ങൾ (Fire Extinguishers) ഉപയോഗിച്ച് തീയണച്ചു. സമീപത്തുണ്ടായിരുന്ന ഓട്ടോ തൊഴിലാളികളും ഉടൻ ഇടപെട്ടതോടെ തീ നിയന്ത്രണ വിധേയമാക്കുകയും വൻ അപകടം ഒഴിവാകുകയും ചെയ്തു.

സമയബന്ധിതമായി അധികൃതർ ഇടപെട്ടതിനാലാണ് ആളപായമില്ലാതെ തീപിടിത്തം നിയന്ത്രിക്കാനായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Related Stories

No stories found.
Times Kerala
timeskerala.com