റിപ്പോർട്ട് : അൻവർ ഷരീഫ്
മാവൂർ : കോഴിക്കോട് ജില്ലയിലെ മാവൂർ പഞ്ചായത്തിനെയും ചാത്തമംഗലം പഞ്ചായത്തിനേയും ബന്ധിപ്പിച്ചു കൊണ്ട് കുന്ദമംഗലം നിയോജകമണ്ഡലത്തിൽ ചൂലൂർ തോടിനു കുറുകെ മുഴപ്പാലം തലപ്പനാകുന്ന നിർമിക്കുന്ന പാലത്തിൻറെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ പ്രദേശത്തുകാർ പാലത്തിനെതിരെ ആരോപണവുമായി രംഗത്ത്.
മൂന്നു വീട്ടുകാർക്ക് വേണ്ടി മാത്രം അപ്രോച് റോഡുപോലുമില്ലാതെ രണ്ടുകോടി മുപ്പത്തി ഒൻപത് ലക്ഷത്തി തൊണ്ണൂറായിരം രൂപ ഉപയോഗിച്ച് നിർമിക്കുന്ന പാലത്തിന് മൂന്നോളം കുടുംബങ്ങൾ മാത്രമാണ് ഉപയോക്താക്കൾ എന്നും ഇവിടെ ചെറിയ പാലം നിർമിച്ചു കൊണ്ട് ആ വീട്ടുകാർക്ക് യാത്രാപ്രശ്നം പരിഹരിക്കുകയും ജനങ്ങൾ യാത്ര ചെയ്യുന്നതിന്ന് ഏറെ പ്രയാസം അനുഭവിക്കുന്ന കുട്ടികടവ് മുഴപ്പാലം പാലത്തിന് ഏറെ മുറവിളി കൂട്ടുകയും ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് ചൂളൂർ തോടിനു കുറുകെ മുഴപ്പാലം തലപ്പനാകുന്ന നിർമിക്കുന്ന പാലത്തിൻറെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നത്.
അത്യാവശ്യകാർക്ക് വേണ്ടി ചെയ്യേണ്ടുന്നതിന് പകരം ആവശ്യക്കാർ-ക്ക് വേണ്ടി ഫണ്ടുവെക്കുകയും ഫണ്ട് ദുർവിനിയോഗം നടത്തുകയാണ് ഇവിടെ ചെയ്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു..
ജനങ്ങൾക്കും വാഹനയാത്രക്കാർക്കും യാത്ര ചെയ്യാൻ ഉപയോഗയോഗ്യമാക്കാമായിരുന്ന കുട്ടികടവ് മുഴപ്പാലം പാലം നിർമിച്ചാൽ മാവൂർ ഭാഗത്തു നിന്ന് വരുന്നവർക്ക് കുന്നമംഗലത്തേക്കും കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കുന്നമംഗലം ഭാഗത്തുനിന്ന് വരുന്നവർക്ക് കരിപ്പൂർ വിമാനത്താവളത്തിലേയ്ക്കും എളുപ്പത്തിൽ എത്തിപ്പെടാൻ പറ്റുമായിരുന്നു എന്നും ഇവർ പറയുന്നു.
പാലം നിര്മിക്കുന്നതിന് മുൻപേ അപ്രോച് റോഡ് ഉണ്ടാക്കുകയും അതിന്ശേഷം പാലത്തിൻറെ നിർമാണം നടത്തുകയും ചെയ്യുകയാണ് ആദ്യം വേണ്ടിയിരുന്നത് എന്നാൽ പാലം നിർമാണം തുടങ്ങിയതിന് ശേഷമാണ് മാവൂർ പഞ്ചായത് പ്രെസിഡന്റിന് അപ്രോച്ചാ റോഡ് ഏറ്റെടുക്കാൻ എം എൽ എ കത്തുനൽകുന്നത് എന്ന് പഞ്ചായത്ത് പ്രസിഡന്റ റസാഖ് വളപ്പിൽ പറയുന്നു. ഒരു പ്രദേശത്തിന്റെ വാർഡ് മെമ്പർ പോലും അറിയാതെയാണ് നിലവിൽ ഇങ്ങനെ ഒരുപാലം നിർമാണം തുടങ്ങുന്നത് എന്നും തീർത്തും സർക്കാർ ഫണ്ട് ദുർവിനിയോഗമാണ് ഇവിടെ നടക്കുന്നത് എന്നും വാർഡ് മെമ്പർ കൂടിയായ അപ്പുകുഞ്ഞൻ പറയുന്നു.നിലവിൽ രണ്ടോ മൂന്നോ കുടുംബങ്ങൾക്ക് വേണ്ടി മാത്രം ഒരു ജീപ്പ് ബ്രിഡ്ജ് നിർമിച്ച് യാത്രാക്ലേശം പരിഹരിക്കേണ്ടതിന്ന് പകരം നിലവിൽ ഈ കുടുംബങ്ങൾക്ക് മറ്റൊരു ഭാഗത്ത്കൂടെ റോഡ് ഉണ്ട് എന്നിരിക്കെ ഇത്രയും വലിയ സർക്കാർ ഫണ്ട് ദുർവിനിയോഗം നടത്തുന്നത് സാഹസികമാണെന്നും മുൻകാലത്തെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഒത്താശയോടെയാണ് ഈ പ്രവർത്തനം നടക്കുന്നത് എന്നും പ്രദേശത്തുകാർ ആരോപിക്കുന്നു. മാവൂരിൽ നിരവധി സ്ഥലങ്ങളിൽ റോഡുകൾക്കും പാലങ്ങൾക്കും ഫണ്ടുകൾ വേണമെന്നിരിക്കെ നിലവിലെ സർക്കാർ ഫണ്ട് ദുർവി നിയോഗത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട്പോകുമെന്നും പ്രദേശവാസികൾ പറയുന്നു.