
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് ഫൈറ്റർ ജെറ്റ് പരിശോധിക്കാൻ ബ്രിട്ടീഷ് നാവികസേനയിൽ നിന്നുള്ള ഒരു സംഘം കേരളത്തിലേക്ക് വരാനൊരുങ്ങുന്നു(fighter jet). 30-ലധികം പേരുടെ ഒരു സംഘമാണ് വരാനിരിക്കുന്നതെന്നാണ് റിപ്പോർട്ട്. വിമാനവാഹിനിക്കപ്പലുകളിൽ നിന്നും ചെറിയ റൺവേകളിൽ നിന്നും അതിവേഗം പറന്നുയരാൻ കഴിയുന്ന ഷോർട്ട് ടേക്ക്-ഓഫ്, ലംബ ലാൻഡിംഗ് തുടങ്ങിയവയുള്ള വിമാനമാണ് F-35B ലൈറ്റ്‌നിംഗ് II സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ്.
എന്നാൽ, ഒരാഴ്ച മുൻപാണ് F-35B ലൈറ്റ്‌നിംഗ് II സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിംഗ് നടത്തിയത്. ഇന്ത്യൻ നാവികസേനയുമായുള്ള സംയുക്ത സമുദ്രാഭ്യാസങ്ങൾ പൂർത്തിയാക്കി താവളത്തിലേക്ക് മടങ്ങും വഴിയാണ് ഇന്ധനം തീർന്നതായി ശ്രദ്ധയിൽപെട്ടത്. എന്നാൽ ഇന്ധനം നിറച്ചതിന് ശേഷം വിമാനം പറന്നുയരുമെന്ന് കരുതിയെങ്കിലും സാങ്കേതിക തകരാർ കണ്ടെത്തിയതിനാൽ വിമാനം ഇവിടെ തുടരുകയായിരുന്നു.