പത്തനംതിട്ട വെണ്ണിക്കുളത്ത് പതിനേഴുകാരിയെ കാണാതായി

മധ്യപ്രദേശ് സ്വദേശി ഗംഗാറാം റാവത്തിന്റെ മകളായ റോഷ്ണി റാവത്തിനെയാണ് കാണാതായത്.
girl missing
Updated on

പത്തനംതിട്ട: വെണ്ണിക്കുളത്ത് പതിനേഴുകാരിയെ കാണാതായെന്ന് പരാതി. മധ്യപ്രദേശ് സ്വദേശി ഗംഗാറാം റാവത്തിന്റെ മകളായ റോഷ്ണി റാവത്തിനെയാണ് കാണാതായത്. വര്‍ഷങ്ങളായി ഗംഗാറാം കേരളത്തിൽ ജോലി ചെയ്യുന്നത്. അതിനാൽ കുടുംബസമേതം പത്തനംതിട്ടയിലാണ് ഇവരുടെ താമസം.

കുട്ടികാലം മുതല്‍ വെണ്ണിക്കുളത്ത് തന്നെയാണ് റോഷ്‌നി പഠിച്ചത്.ഇപ്പോൾ പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു.വ്യാഴാഴ്ച രാവിലെ മുതലാണ് പെണ്‍കുട്ടിയെ കാണാതായതെന്ന് പരാതിയില്‍ പറയുന്നു.

കാണാതാകുമ്പോള്‍ കറുപ്പില്‍ വെളുത്ത കള്ളികളുള്ള ഷര്‍ട്ടാണ് പെൺകുട്ടി ശരിച്ചിരുന്നത്. കുട്ടി തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ കയറി പോയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.

Related Stories

No stories found.
Times Kerala
timeskerala.com