
തിരുവനന്തപുരം : ഭിന്നശേഷിക്കാരിയായ പതിമൂന്നുകാരിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവിന് ശിക്ഷിച്ചു.പശ്ചിമ ബംഗാളിലെ മാൾഡയിലെ ചാർ ബാബുപൂർ രാമശങ്കർ ടോല സ്വദേശിയായ ശംഭു മണ്ഡലി(26)നെ പതിമൂന്നര വർഷം കഠിന തടവിന് ശിക്ഷിച്ചത്. പ്രതി 30,000 രൂപ പിഴയും ഒടുക്കണമെന്ന്
കാട്ടാക്കട അതിവേഗ പോക്സോ കോടതി വിധിച്ചത്.പിഴത്തുക അതിജീവിതയ്ക്ക് നൽകുന്നതിനും പിഴയൊടുക്കിയില്ലെങ്കിൽ 12 മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നുമാണ് വിധിയിൽ വിശദമാക്കുന്നത്.
2023 നവംബർ 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയം കുട്ടി അമ്മൂമ്മയോടൊപ്പം സിറ്റൗട്ടിൽ ഇരിയ്ക്കുമ്പോൾ പ്രതി വന്ന് അമ്മുമ്മയോട് സംസാരിച്ചു.
തുടർന്ന് വീട്ടിൽ ആരും ഇല്ലാത്തപ്പോൾ പ്രതി വീടിന് പിന്നിലൂടെ അകത്ത് കടന്ന് കുട്ടിയെ മുറിയ്ക്കുള്ളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. ഭിന്നശേഷിക്കാരിയായ പെൺകുട്ടിക്ക് ഒരു കണ്ണിന് കാഴ്ച ശക്തി ഇല്ലായിരുന്നു.കുട്ടിയുടെ കരച്ചിൽ കേട്ട് അമ്മുമ്മ എത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു.