പാലക്കാട്: കണ്ണാടി ഹയര്‍സെക്കൻഡറി സ്കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.
ആരോപണ വിധേയരായ അധ്യാപികര്‍ക്കെതിരെ നടപടി കൈക്കൊള്ളാനാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം. അടിയന്തരമായി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മന്ത്രി അറിയിച്ചു.
അതേ സമയം, ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ കണ്ണാടി ഹയർ സെക്കൻഡറി സ്കൂൾ അടച്ചു.പ്രതിഷേധവുമായി വിദ്യാർഥികൾ എത്തിയതിന് പിന്നാലെ ആരോപണ വിധേയായ അധ്യാപികയെയും പ്രധാനാധ്യാപികയെയും സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സ്കൂൾ അടച്ചത്.
കഴിഞ്ഞ ദിവസമാണ് പല്ലൻചാത്തന്നൂർ സ്വദേശി അർജുൻ(14) വീട്ടിൽ തൂങ്ങി മരിച്ചത്. അർജുന്റെ ആത്മഹത്യയ്ക്ക് കാരണം ക്ലാസ് അധ്യാപികയുടെ മാനസിക പീഡനമെന്നായിരുന്നു ആരോപണം.