പാലക്കാട് : 9 വയസുകാരിയുടെ വലത് കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ കുട്ടിക്ക് ഇന്ന് ശസ്ത്രകിയ. കയ്യിലെ പഴുപ്പ് നീക്കം ചെയ്യാനാണ് ഇത്. ശസ്ത്രക്രിയ നടക്കുന്നത് കോഴിക്കോട് മെഡിക്കൽ കോളേജിലാണ്. (9-year-old girl’s hand amputation )
അതേസമയം, ഡോക്ടർമാരുടെ സസ്‌പെൻഷൻ നടപടിയിൽ കുടുംബം തൃപ്തരല്ല. ഇവർ നിയമനടപടിയിലേക്ക് കടക്കും. രണ്ടു ഡോക്ടർമാർക്കാണ് കഴിഞ്ഞ ദിവസം സസ്‌പെൻഷൻ ലഭിച്ചത്.
അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത് ഡോ മുസ്തഫ, ഡോ സർഫറാസ് എന്നിവരെയാണ്. സർക്കാരിന്റെ ഈ നടപടി ഡി എം ഒ നൽകിയ റിപ്പോർട്ട് തള്ളിക്കൊണ്ടാണ്.