കോഴിക്കോട് : പനി ബാധിച്ച് താമരശേരിയിൽ 9 വയസുകാരി മരിച്ച സംഭവത്തിൽ താമരശേരി താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ല എന്നാണ് ഇവർ പറയുന്നത്. (9 year old girl dies of fever, family alleges treatment lapse )
കഴിഞ്ഞ ദിവസം വരെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എന്നും പിതാവ് സനൂപ് പറയുന്നു. വൈകുന്നേരത്തോടെയാണ് കുട്ടി മരണപ്പെട്ടത്. നാലാം ക്ലാസ് വിദ്യാർത്ഥിനിയായ അനയ ആണ് മരിച്ചത്.