എട്ടാം ക്ലാസുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി | student suicide

കുന്നത്തുകാല്‍ നാറാണിയില്‍ അനന്തു (13) ആണ് ആത്മഹത്യ ചെയ്‌തത്‌.
suicide death

തിരുവനന്തപുരം: എട്ടാം ക്ലാസുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുന്നത്തുകാല്‍ നാറാണിയില്‍ രതീഷ്- ബിന്ദു ദമ്പതികളുടെ ഏക മകനായ അനന്തു (13) ആണ് ആത്മഹത്യ ചെയ്‌തത്‌. ഇന്നലെ രാത്രിയോടെ വീട്ടിലെ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ വീട്ടുകാരാണ് കണ്ടത്.

കാരക്കോണം പിപിഎം ഹൈസ്ക്കൂളിലെ വിദ്യാര്‍ഥിയായിരുന്നു. ഇന്നലെ രാവിലെ കുട്ടി സ്‌കൂളില്‍ പോകാന്‍ മടി കാണിച്ചിരുന്നു. രക്ഷിതാക്കള്‍ നിര്‍ബന്ധിച്ചാണ് അനന്തുവിനെ സ്‌കൂളിൽ വിട്ടത്. വൈകുന്നേരം മടങ്ങിയെത്തിയ അനന്തു രാത്രിയിൽ വീടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു.

അനന്തുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ വെള്ളറട പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com