court order

പത്തനംതിട്ടയില്‍ 85-കാരിയെ പീഡിപ്പിച്ച കേസില്‍ അതിവേഗം ശിക്ഷാവിധി

പത്തനംതിട്ട അതിവേഗ പ്രത്യേക കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസാണ് വിധി പ്രസ്ഥാപിച്ചത്.
Published on

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ വിചാരണ ആരംഭിച്ച് 12-ാം നാളില്‍ പ്രതിയെ ശിക്ഷിച്ച് കോടതി. കേരളത്തിലെ നിയമ ചരിത്രത്തിൽ തന്നെ അത്യപൂര്‍വമാണ് ഈ വിധി.പത്തനംതിട്ട അതിവേഗ പ്രത്യേക കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസാണ് വിധി പ്രസ്ഥാപിച്ചത്.

85-കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അരുവാപ്പുലം സ്വദേശിയായ ശിവദാസനെ(60)യാണ് കോടതി ശിക്ഷിച്ചത്. പീഡനക്കേസില്‍ 15 വര്‍ഷത്തെ കഠിനതടവും രണ്ടുലക്ഷം രൂപ പിഴയുമാണ് പ്രതിക്ക് വിധിച്ച ശിക്ഷ.

2022 മെയിൽ വീട്ടില്‍ അതിക്രമിച്ചുകയറി 85-കാരിയെ ശിവദാസന്‍ ലൈംഗികമായി പീഡിപ്പിച്ചെത്. കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്‌ത കേസിലെ വിചാരണ തുടങ്ങി 12-ാം ദിവസം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും കോടതി ശിക്ഷ വിധിക്കുകയും ചെയ്തത്.

Times Kerala
timeskerala.com