84കാരനെ ക്രൂരമായി മർദിച്ചു: കാരണം സ്വത്തുതർക്കം, മകൻ അറസ്റ്റിൽ | Dispute

അറസ്റ്റിലായ ഹുസൈനെ കോടതിയിൽ ഹാജരാക്കും.
84-year-old man brutally beaten over property dispute, son arrested
Published on

കൊച്ചി: സ്വത്തുതർക്കത്തെ തുടർന്ന് 84 വയസ്സുകാരനായ പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മകനെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. കൊടികുത്തുമല സ്വദേശി ഹുസൈൻ (48) ആണ് അറസ്റ്റിലായത്. നൊച്ചിമ കൊടികുത്തുമല സ്വദേശിയായ അലിയാർ ആണ് മർദനമേറ്റ പിതാവ്.(84-year-old man brutally beaten over property dispute, son arrested)

പിതാവും മകനും തമ്മിൽ സ്വത്തുതർക്കം നേരത്തെയും നിലനിന്നിരുന്നു. എന്നാൽ ഇന്നലെ തർക്കം രൂക്ഷമാകുകയും ഹുസൈൻ പിതാവിനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. മർദനത്തിൽ പിതാവ് അലിയാരുടെ വിരലുകൾക്ക് പൊട്ടലുണ്ട്.

മർദനമേറ്റ അലിയാരെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ ഉടൻ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയും ഹുസൈനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായ ഹുസൈനെ കോടതിയിൽ ഹാജരാക്കും.

Related Stories

No stories found.
Times Kerala
timeskerala.com