കൊച്ചിയിൽ പട്ടാപ്പകൽ തോക്കുചൂണ്ടി 80 ലക്ഷം രൂപ കവർന്നു |Theft case

വടുതല സ്വദേശിയായ സജി എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
theft case
Published on

കൊച്ചി : കൊച്ചിയിൽ പട്ടാപ്പകൽ തോക്കുചൂണ്ടി വൻ കവർച്ച. കുണ്ടന്നൂരിലെ സ്റ്റീൽ വിൽപ്പന കേന്ദ്രത്തിൽ നിന്ന് 80 ലക്ഷം രൂപയാണ് കവർന്നത്. മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് കവർച്ച നടത്തിയത്. സംഭവത്തിൽ വടുതല സ്വദേശിയായ സജി എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം നടന്നത്. കവർച്ച സംഘത്തിലെ രണ്ടുപേരാണ് ആദ്യം കാറിൽ സ്ഥലത്ത് എത്തുന്നത്. പിന്നീടാണ് നാല് പേർ കൂടിയെത്തി പണം കവർന്നത്. പണം ഇരട്ടിപ്പിക്കലിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കവർച്ച നടത്തിയെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ കുറച്ചുനാളായി സ്റ്റീൽ വീൽപ്പനകേന്ദ്രം നഷ്ടത്തിലായിരുന്നു.

സ്ഥാപനത്തിന്റെ ഉടമ സുബിനെ സജി സമീപിക്കുകയും, 80 ലക്ഷം രൂപ നൽകിയാൽ പണം ഇരട്ടിയാക്കി നൽകാമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. സജിക്ക് നൽകാനുള്ള പണം സുബിൻ സ്ഥാപനത്തിലാണ് സൂക്ഷിച്ചത്. ബുധൻ പകൽ മൂന്ന് മണിയോടെ മൂന്നം​ഗ സംഘം തോക്ക് ചൂണ്ടുകയും പെപ്പർ സ്പ്രേ അടിച്ച് പണം കവർന്ന് രക്ഷപെടുകയുമായിരുന്നു.കടകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com