
കാലടി : പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു. അയ്യമ്പുഴ കൊല്ലക്കോട് പടയാട്ടി ഷിജു ജാസ്മി ദമ്പതികളുടെ മകൾ ജെനീറ്റ(12)യാണ് മരണപ്പെട്ടത്. കഴിഞ്ഞ രണ്ട് ദിവസമായി ജെനീറ്റക്ക് പനിയായി ചികിത്സയിലായിരുന്നു.
മഞ്ഞപ്ര സെൻ്റ് മേരീസ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. ശനിയാഴ്ച പുലർച്ചെ പനി കൂടി രക്തം ഛർദിച്ചിരുന്നു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.