അതിരപ്പിള്ളിയിൽ 75-കാരനെ കാട്ടാന ചവിട്ടിക്കൊന്നു: ആക്രമണം നടത്തിയത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനയോടൊപ്പം എത്തിയ കാട്ടാനക്കൂട്ടം | Wild elephant

ചായ കുടിക്കാനായി ഇറങ്ങിയപ്പോഴാണ് സംഭവം
75-year-old man trampled to death by wild elephant in Athirappilly
Updated on

തൃശൂർ: അതിരപ്പിള്ളി പിലാർമൂഴിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 75 വയസ്സുകാരന് ദാരുണാന്ത്യം. പിലാർമൂഴി കുടിവെള്ള ടാങ്കിന് സമീപം വെച്ചാണ് സംഭവം. തെക്കൂടൻ സുബ്രൻ ആണ് മരിച്ചത്.(75-year-old man trampled to death by wild elephant in Athirappilly)

ചായ കുടിക്കാനായി വീട്ടിൽ നിന്നിറങ്ങിയപ്പോഴാണ് സുബ്രൻ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപ്പെട്ടത്. തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടമാണ് ആക്രമണം നടത്തിയത്. പ്രദേശത്ത് ഏറെ നാളായി കാട്ടാന ശല്യം രൂക്ഷമാണ്.

ഗുരുതരമായി പരുക്കേറ്റ നിലയിൽ വഴിയരികിൽ കിടന്ന സുബ്രനെ ചായ്പ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷന്റെ വാഹനത്തിൽ ഉടൻ തന്നെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Stories

No stories found.
Times Kerala
timeskerala.com