
കൊഴിഞ്ഞാമ്പാറ: പാലക്കാട് മൂന്നിടങ്ങളിൽ നടത്തിയ പരിശോധനയിൽ 72.35 ഗ്രാം എം.ഡി.എം.എ പിടികൂടി(MDMA ). ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കൊഴിഞ്ഞാമ്പാറ പോലീസും സംയുതമായി നടത്തിയ പരിശോധനയിൽ 5 പേരാണ് അറസ്റ്റിലായത്.
പാലക്കാട് നൂറണി ചടനാംകുരിശി എം. മുഹമ്മദ് അന്‍വര്‍ (37), പാലക്കാട് നൂറണി വെണ്ണക്കര വൈ. ഫിറോസ് (39), കുനിശ്ശേരി തൃപ്പാളൂര്‍ പുല്ലോട് സി. വിജയകൃഷ്ണന്‍ (34), പാലക്കാട് നൂറണി പുതുപ്പള്ളി തെരുവ് കുറ്റിയാനി പറമ്പില്‍ വീട്ടില്‍ എന്‍. മന്‍സൂര്‍ അലി(25), മലപ്പുറം അടവനാട് കരിപ്പാല്‍ വെട്ടിച്ചിറ ചൊള്ളത്തുപുരം എം. നജീബുമാണ്(38) എന്നിവരാണ് അറസ്റ്റിലായത്.