71-ാമത് നെഹ്റു ട്രോഫി വള്ളംകളി: ആവേശകടലായി പുന്നമട; പ്രാഥമിക മത്സരം ഉച്ചയ്ക്ക് 2 മണിയ്ക്ക് | Nehru Trophy Boat Race 2025

9 വിഭാഗങ്ങളിലായി ചുണ്ടന്‍ വള്ളം ഉൾപ്പടെ 75 കളിവള്ളങ്ങളാണ് ഇന്ന് നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നത്.
Nehru Trophy Boat Race 2025
Published on

ആലപ്പുഴ: പുന്നമടക്കായലിൽ 71-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കമായി(Nehru Trophy Boat Race 2025). ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം നിർവഹിക്കും. ഇതോടെ മത്സരങ്ങൾ ആരംഭിക്കും. നിലവിൽ ഇരുട്ടുകുത്തി വള്ളങ്ങളുടെ ഹീറ്റ്സ് തുടങ്ങി കഴിഞ്ഞു.

9 വിഭാഗങ്ങളിലായി ചുണ്ടന്‍ വള്ളം ഉൾപ്പടെ 75 കളിവള്ളങ്ങളാണ് ഇന്ന് നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നത്. 2 മണിക്ക് തുടങ്ങുന്ന പ്രാഥമിക മത്സരത്തിൽ ചുണ്ടൻ വള്ളങ്ങളാണ് പങ്കെടുക്കുന്നത്. വൈകിട്ട് അഞ്ചരയോടെയാവും ഫൈനൽ മത്സരങ്ങൾ നടക്കുക. അതേസമയം പരാതികൾ ഒഴുവാക്കാൻ വെർച്ചൽ ലൈനോടുകൂടിയ ഫിനിഷിംഗ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com