തൃശൂര്‍: 71ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി 50 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം സർക്കാർ. കേന്ദ്രടൂറിസം മന്ത്രാലയത്തിന്റെ ഉത്തരവ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പങ്കുവെച്ചു.
സുരേഷ് ഗോപിയുടെ കുറിപ്പ്.....
2025 ആഗസ്റ്റ് 30-ന് നടക്കാനിരിക്കുന്ന 71-മത് നെഹ്രു ട്രോഫി വള്ളംകളിക്കായി,₹50 ലക്ഷം രൂപയുടെ സെൻട്രൽ ഫിനാൻഷ്യൽ അസിസ്റ്റൻസ് നൽകാൻ കേന്ദ്ര ടൂറിസം മന്ത്രാലയം ഉത്തരവ് നൽകി.
ദേശീയ-അന്തർദേശീയ തലത്തിൽ കേരളത്തിന്റെ സമ്പന്നമായ സംസ്കാരവും വിനോദസഞ്ചാര സാധ്യതകളും ഉയർത്തിക്കാട്ടുന്ന ഈ വള്ളംകളി മഹോത്സവം, കേരളത്തിന് സാമ്പത്തിക നേട്ടവും വിനോദസഞ്ചാര വളർച്ചയും സമ്മാനിക്കുമെന്നു ഉറപ്പ്.