
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ അഴിമതി നടത്തുന്നവരുടെയും കൈക്കൂലി വാങ്ങുന്നവരുടെയും പട്ടിക തയ്യാറാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരക്കാരായ ഉദ്യോഗസ്ഥരെ കുടുക്കാന്‍ വിഎസിബി ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ് എന്ന എന്ന പദ്ധതി സർക്കാർ നടപ്പാക്കുന്നുണ്ട് .
ഉദ്യോഗസ്ഥര്‍ നടത്തുന്ന അഴിമതി അതീവഗൗരവമുള്ള വിഷയമാണ്. 700 ഉദ്യോഗസ്ഥര്‍ അഴിമതിക്കാരുടെ പട്ടികയിലുണ്ടെന്നും പട്ടികയിലുള്ള ചില ഉദ്യോഗസ്ഥര്‍ വിജിലന്‍സ് പിടിയിലായതായും മുഖ്യമന്ത്രി പറഞ്ഞു.
അഴിമതി സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് കടുത്ത നടപടി സ്വീകരിക്കും. പട്ടികയിലുള്ള ചില ഉദ്യോഗസ്ഥര്‍ വിജിലന്‍സ് പിടിയിലായിട്ടുണ്ട്. സംസ്ഥാനത്തെ വിജിലന്‍സ് കോടതികളിലുള്ള കേസുകളുടെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ നൽകുമെന്ന് മുഖ്യമന്ത്രി.