ഹരിപ്പാട് : മായം കലര്‍ന്നതായി സംശയിക്കുന്നതും തെറ്റായ വിവരങ്ങള്‍ നല്‍കി വില്‍ക്കുന്നതുമായ വെളിച്ചെണ്ണയും ബ്ലെന്‍ഡഡ് ഭക്ഷ്യഎണ്ണയും ഭക്ഷ്യ സുരക്ഷാ വിഭാഗം പിടിച്ചെടുത്തു. ഹരിപ്പാട് തുലാംപറമ്പ് പ്രവര്‍ത്തിക്കുന്ന ഹരിഗീതം കോകോനട്ട് ഓയില്‍ എന്ന സ്ഥാപനത്തില്‍ നിന്നും 6500 ലിറ്റര്‍ എണ്ണയാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് എണ്ണ എത്തിച്ചത്. കുപ്പികളിലാക്കി ചില്ലറ വിൽപ്പനയ്ക്കായി വ്യാപാര സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യാൻ എത്തിച്ചപ്പോഴാണ് എണ്ണ ഉദ്യോഗസ്ഥർ പിടികൂടിയത്. സാമ്പിളുകള്‍ വിശദ പരിശോധനക്കായി എന്‍എബിഎല്‍ അക്രഡിറ്റഡ് ലാബിലേക്ക് അയച്ചു.