
പാലക്കാട്: അട്ടപ്പാടി അഗളിയിൽ വീട്ടിൽ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന കോടയുമായി 65 കാരി അറസ്റ്റിൽ. അഗളി ഗൂളിക്കടവ് സ്വദേശിനി ഉഷയാണ് എക്സൈസിന്‍റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 387 ലിറ്റർ കോടയും 3 ലിറ്റർ ചാരായവും കണ്ടെത്തി.
വീട്ടിൽ ചാരായ വിൽപ്പന നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അഗളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്‍റീവ് ഓഫീസർ ജെ.ആർ.അജിത്തും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.