താമരശ്ശേരി : കോഴിക്കോട് താമരശ്ശേരിയില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 62- കാരൻ അറസ്റ്റിൽ. രണ്ട് മാസം മുമ്പ് വയറു വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോളാണ് ഗര്‍ഭിണിയാണെന്ന കാര്യം പുറത്തറിയുന്നത്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അയൽവാസിയായ 62കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രതിയുടെ ഡിഎൻഎ പരിശോധന കൂടി നടത്തിയ ശേഷമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ വീടിനടുത്തുള്ള പറമ്പില്‍ പെൺകുട്ടി കളിക്കാൻ എത്തിയപ്പോഴാണ് സംഭവം നടന്നത്. പെൺകുട്ടിയെ പ്രതി തന്‍റെ വീട്ടില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.