
ബേപ്പൂര്‍: ബേപ്പൂര്‍ മീന്‍പിടിത്ത തുറമുഖത്ത് 6000 ലിറ്റര്‍ അനധികൃത ഡീസൽ പോലീസ് പിടിച്ചെടുത്തു. ഡീസൽ എത്തിക്കാൻ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ ഡ്രൈവര്‍ കുറ്റ്യാടി അരീക്കല്‍ സായിഷിനെ അറസ്റ്റുചെയ്തു. ഞായറാഴ്ച രാവിലെയാണ് സംഭവം. ഫറോക്ക് അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ എ.എം. സിദ്ദിഖും സംഘവുമാണ് വാഹനം പിടിച്ചെടുത്തത്.
ഇന്ത്യന്‍ ഓയില്‍ കമ്പനി സെയില്‍സ് മാനേജര്‍ രാജന്റെ സഹായത്തോടെയാണ് പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കിയത്.