

കോഴിക്കോട് :ബാലുശ്ശേരി കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ ആറ് വയസ്സുകാരി പുഴയിൽ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശി കെ.ടി. അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ അബ്‌റാറ ആണ് മരിച്ചത്. (6-year-old girl dies after falling into river in Tourist centre)
ഫറോക്ക് ചന്ത എൽ.പി. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് അബ്‌റാറയും കുടുംബവും കരിയാത്തുംപാറയിലെത്തിയത്.
പുഴയോരത്ത് മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ പുഴയിൽ വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ കരയ്ക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.