അയൺ ഗുളികകൾ അമിതമായി കഴിച്ചു: കൊല്ലത്ത് 6 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ | Iron tablets

എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അയൺ ഗുളികകൾ അമിതമായി കഴിച്ചു: കൊല്ലത്ത് 6 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ | Iron tablets
Published on

കൊല്ലം: സ്കൂളിൽ നിന്ന് നൽകിയ അയൺ ഗുളികകൾ അമിതമായി കഴിച്ചതിനെ തുടർന്ന് ആറ് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. മൈനാഗപ്പള്ളിയിലെ മിലാദെ ഷെരീഫ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളെയാണ് ശാരീരിക അസ്വസ്ഥതകൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.(6 students in Kollam fall ill after taking excessive amount of iron tablets)

ആരോഗ്യ വകുപ്പ് സ്കൂളിൽ വിതരണം ചെയ്ത അയൺ ഗുളികകൾ കുട്ടികൾ തമാശയായി മത്സരിച്ച് കഴിക്കുകയായിരുന്നു എന്നാണ് വിവരം. ഇതിനെ തുടർന്നാണ് ആറ് വിദ്യാർത്ഥികൾക്ക് ഒരേസമയം അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.

വിദ്യാർത്ഥികളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. നാല് പേരെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരെ കൊല്ലം ജില്ലാ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പും സ്കൂൾ അധികൃതരും കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com